Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : International Seminar

Idukki

അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു

കു​ട്ടി​ക്കാ​നം: അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ വി​മ​ന്‍ എം​പ​വ​ര്‍​മെ​ന്‍റ് കോ​ണ്‍​ഗ്ര​സി​നോ​ട​നു​ബ​ന്ധി​ച്ച് അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.

തെ​ര​ഞ്ഞെ​ടു​ത്ത 72 പ്ര​ബ​ന്ധ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ന​ട​ന്നു.
മ​രി​യ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. അ​ജി​മോ​ന്‍ ജോ​ര്‍​ജ് പ്ലീ​ന​റി സെ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ്റ് സീ​നി​യ​ര്‍ ല​ക്ച​റ​ര്‍ ഡോ. ​ബി ശ്രീ​ജി​ത്ത് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സ്റ്റേ​റ്റ് ജെ​ന്‍​ഡ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ടി.​കെ. ആ​ന​ന്ദി, യു​എ​സി​ലെ സ്റ്റോ​റി ബി ​ക​മ്പ​നി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് അ​മാ​ന്‍​ഡ ആ​റോ​ന്‍​സ​ണ്‍, കൊ​ളം​ബോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ടി.​കെ. ര​സി​ക സ​മ​ന്‍​മാ​ലെ, നേ​പ്പാ​ള്‍ കാ​ദം​ബ​രി മെ​മ്മോ​റി​യ​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ദി​പ്ത, ജെ​ന്‍​ഡ​ര്‍ ആ​ക്ടി​വി​സ്റ്റ് ഡോ. ​ശ്രീ​സൂ​ര്യ തി​രു​വോ​ത്ത് എ​ന്നി​വ​ര്‍ പാ​ന​ലി​സ്റ്റു​ക​ളാ​യി​രു​ന്നു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി. ജോ​ബി സി​റി​യ​ക്, കു​ടും​ബ​ശ്രീ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​എ​സ്. പ്ര​ദീ​പ് കു​മാ​ര്‍, എ​സ്. ശാ​രി​ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ര​ബ​ന്ധാ​വ​ത​ര​ണ മ​ത്സ​ര​ത്തി​ല്‍ പ്രി​നു ജോ​സ്, ര​വി പ്ര​സാ​ദ് വ​ര്‍​മ, മി​ന്‍​ഡ മ​റി​യം വ​ര്‍​ഗീ​സ്, ഡോ. ​ഐ​ന്‍​സ്റ്റീ​ന്‍ എ​ഡ്വേ​ര്‍​ഡ് ബി., ​മു​ബ്ഷി​റ കെ., ​അ​നി​താ​മോ​ള്‍ ബാ​ബു, ജോ​ബി ബാ​ബു, സ്റ്റെ​ഫി​ന്‍ ജേ​ക്ക​ബ്, ജി​സ വി.​ടി., ര​വി പ്ര​സാ​ദ്, ജി​യ മ​റി​യം, റു​സ്‌​ന എം., ​ഫെ​ബി ഡി.​എ. എ​ന്നി​വ​ര്‍ വി​ജ​യി​ക​ളാ​യി. കു​ടും​ബ​ശ്രീ മു​ഖേ​ന സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കി​യ 92 പ്ര​ബ​ന്ധ​ങ്ങ​ളാ​ണ് സെ​മി​നാ​റി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

Latest News

Corehub Up